ന്യൂഡൽഹി: എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഹർജിയിൽ സിപിഎമ്മിന് സുപ്രീംകോടതി നോട്ടീസയച്ചു. 1998ലെ ലേലത്തിൽ കോടതി ഭൂമി വിറ്റെതിനെതിരായാണ് ഹർജി. ഒരാഴ്ചയ്‌ക്കുളളിൽ മറുപടി നൽകാൻ സിപിഎമ്മിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും നോട്ടീസയച്ചിട്ടുണ്ട്.
ഭൂമിയുടെ ഉമസ്ഥർ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 1998ലാണ് ഭൂമി ലേലം ചെയ്തത്. ഈ ലേലത്തിൽ പിടിച്ചവരിൽ നിന്നാണ് 2002ൽ സിപിഎം 32 സെന്റ് ഭൂമി വാങ്ങിയത്. ഇവിടെയാണ് ഏഴ് നിലകളിലായി പുതിയ എകെജി സെൻ്റർ നിർമിച്ചത്. കോടതിയുടെ ലേലം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഐഎസ്എസ്ആർഒ ശാസ്ത്രജ്ഞയായ ഇന്ദുവാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
വായ്പ തിരിച്ചക്കാത്തവരിൽ നിന്നും തങ്ങൾ ഈ ഭൂമി വാങ്ങിയിരുന്നുവെന്നും ഈസമയത്താണ് കോടതി ലേലം ചെയ്തതെന്നും ഹർജിയിൽ പറയുന്നു. അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്നോട് ഇത് നിയമക്കുരുക്കിലുള്ള ഭൂമിയാണെന്നും വാങ്ങരുതെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന് വേണ്ടി മുതിർന്ന അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്. അംഗീകരിച്ചില്ല. ഹർജി അംഗീകരിക്കരുതെന്ന സിപിഎമ്മിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.















