ന്യൂഡൽഹി: ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി എബിവിപി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആര്യൻ മാൻ വിജയിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സീറ്റുകളിൽ മത്സരിച്ച എബിവിപി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയക്കൊടി പാറിച്ചു. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എൻഎസ് യുഐ നേതാവ് രാഹുൽ ജാൻസ്ല വിജയിച്ചു.
24,476 വോട്ടുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആര്യൻ മാൻ നേടിയത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിയുടെ കുനാൽ ചൗധരി 20,554 വോട്ടുകൾ നേടിയപ്പോൾ, ദീപിക 18,500 വോട്ടുകൾ നേടി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എൻഎസ് യുഐ നേതാവ് 23,744 വോട്ടുകൾ നേടാനായി.
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 50-ലധികം കോളേജുകളിലായി 2.75 ലക്ഷത്തിലധികം വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണൽ നടന്നപ്പോൾ തന്നെ എബിവിപി വിജയം ഉറപ്പിച്ചിരുന്നു.















