ഹൈദരാബാദ്: പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിന് പരിക്കേറ്റു. ഹൈദരാബാദിൽ വച്ചാണ് അപകടമുണ്ടായത്. എൻടിആറിന്റെ ടീം തന്നെയാണ് വിവരം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിശ്രമം ആവശ്യമാണെന്നും ടീം അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മാദ്ധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടാഴ്ച വിശ്രമത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.















