പമ്പ: മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി മുൻപ് രണ്ടുതവണ ശബരിമലയിൽ വന്നിട്ടുണ്ട്. ആദർശത്തിന്റെ പേരിൽ യുക്തിവാദിയാണെന്ന് നടിക്കുകയാണ്. പമ്പയിൽ സർക്കാർ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പനെ കാണാൻ വരുന്നവിൽ 90 ശതമാനവും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്. ഇവർക്കെല്ലാം മനസ്സിൽ ഭക്തിയുണ്ട്. പിണറായി മുൻപ് രണ്ട് തവണ ശബരിമലയിൽ വന്നിട്ടുണ്ട്. ഇപ്പോൾ ആദർശത്തിന്റെ പേരിൽ വരാതിരിക്കുവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.















