എറണാകുളം : ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് നേട്ടത്തില്‍ മോഹന്‍ലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ഗവര്‍ണര്‍. കേരളത്തിനു മുഴുവന്‍ അഭിമാനമാണ് ഈ നേട്ടം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദനം അറിയിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ രാജ്ഭവനിലെത്തി നേരില്‍ കാണാമെന്നും പറഞ്ഞു.എറണാകുളത്ത് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവെയാണ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞ് ഗവര്‍ണര്‍ മോഹന്‍ലാലിനെ വിളിച്ചത്.
ഇന്ന് വൈകിട്ടാണ് മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത്.നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലിനെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റിട്ടിരുന്നു.പുരസ്‌കാരത്തില്‍ വളരെ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.















