കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. അയൽവാസിയായ യുവാവിനായി അന്വേഷണം തുടങ്ങി. കളമശ്ശേരി സ്വദേശിയായ ഇയാൾ ഒളിവിലാണ്.
യുവാവിന് പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. ഇത് മുതലെടുത്താണ് അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ വച്ചും യുവാവിന്റെ വീട്ടിൽ വച്ചും ഒരു മാസത്തിനിടെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയുടെ കുടുംബം കളമശ്ശേരി പൊലീസിൽ പരാതിയുമായി എത്തിയത്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.















