ചെന്നൈ: മുഹമ്മദ് നബിയെ സ്കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ. എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. എസ്ഡിപിഐ സംസ്ഥാന നേതാവ് നെല്ലായി മുബാറകാണ് ഇത്തരം ഒരുആവശ്യം ഉന്നയിച്ചതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ തന്നെ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട് സ്കൂൾ സിലബസിൽ മുഹമ്മദ് നബിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയാൻ സന്തോഷമുണ്ടെന്നാണ് സ്റ്റാലിന്റെ വാക്കുകൾ.
നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്ലീം വോട്ടുകൾ മുന്നിൽ കണ്ട് മതമൗലികവാദി സംഘടനകളെ പ്രീണിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡിഎംകെ. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങളിൽ, ആദ്യം പിന്തുണയ്‌ക്കുന്നത് ദ്രാവിഡ മുന്നേറ്റ കഴകമാണെ്ന്ന് സ്റ്റാലിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്.
മുഹമ്മദ് നബിയുടെ ആശയങ്ങൾ ഡിഎംകെ നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി എന്നിവരുടേതിന് സമാനമാണെന്ന് വരെ അടുത്തിടെ പൊതുപരിപാടിയിൽ സ്റ്റാലിൻ പറഞ്ഞിരുന്നു. മുസ്ലീം അവകാശങ്ങൾക്കായി ഡിഎംകെ എന്നും പോരാടിയിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.















