ന്യൂഡൽഹി; 2021 മുതൽ ഒഴിഞ്ഞുകിടക്കുന്ന ജമ്മുകശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 24 ന് നടക്കും. നിയമസഭാ നിലവിൽ വന്നതിന് പിന്നാലെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്നത്. വോട്ടെടുപ്പിന്റെ ഫലം 24ന് വൈകീട്ട് പ്രഖ്യാപിക്കും
2021 ഫെബ്രുവരി 10 നാണ് ഫയാസ് അഹമ്മദ് മിർ, ഷംഷീർ സിംഗ് മൻഹാസ് എന്നിവർ കാലാവധി പൂർത്തിയാക്കിയത്. അതേ മാസം 15 ന് ഗുലാം നബി ആസാദിന്റെയും നസീർ അഹമ്മദ് ലാവേയുടെയും കാലാവധി അവസാനിച്ചു. 2019ൽ സംസ്ഥാനം വിഭജിച്ച ശേഷം പ്രദേശം രാഷ്‌ട്രപതി ഭരണത്തിന് കീഴിലായിരുന്നു. പഴയ ജമ്മു കശ്മീർ സംസ്ഥാനം നിലവിൽ ജമ്മു കശ്മീർ (നിയമസഭയുള്ളത്), ലഡാക്ക് (നിയമസഭയില്ലാത്തത്) എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാണ്.
പഞ്ചാബിൽ നിന്ന് ഒഴിവുള്ള ഒരു രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും. ആം ആദ്മി പാർട്ടി എംപി സഞ്ജീവ് അറോറ രാജിവച്ചതിനെത്തുടർന്നാണ് സീറ്റ് ഒഴിവ് വന്നത്.















