ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സൈന്യം. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ബ്രിനാൽ വനമേഖലയിൽ രഹസ്യമായി കഴിഞ്ഞിരുന്ന ഭീകരരുടെ ഒളിത്താവളമാണ് സൈന്യം തകർത്തത്. ഗ്യാസ് സിലിണ്ടറും മറ്റ് വസ്തുക്കളും ഒളിത്താവളത്തിൽ നിന്നും കണ്ടെടുത്തു.
പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പേറഷൻ നടന്നത്. സൈന്യവും പൊലീസും സംയുക്തമായായിരുന്നു പരിശോധന. കൂടുതൽ ഒളിത്താവളങ്ങളോ ആയുധശേഖരങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
പ്രദേശത്ത് ഭീകരസാന്നിധ്യമുള്ളതിനാൽ തെരച്ചിൽ ശക്തമാക്കാനാണ് സൈന്യത്തിന്റെ നീക്കം.















