ബാങ്കോക്ക്: റോഡ് തകർന്ന് ഭീമൻ ഗർത്തം രൂപപ്പെട്ടു. തായ്ലാൻഡിലെ തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
തിരക്കേറിയ റോഡിൽ പെട്ടെന്ന് ഗർത്തം രൂപപ്പെടുകയും അത് പിന്നീട് കൂറ്റൻ കുഴിയാവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Massive sinkhole outside Wachiraphayaban Hospital in Bangkok. 30 meters wide and 50 meters deep, swallowing cars and power poles. Thankfully no injuries reported. Authorities investigating the cause. #Bangkok #Thailand #Sinkhole pic.twitter.com/l1AmAUwjgc
— Save Western Civilisation (@SaveWestern) September 24, 2025
റോഡിന്റെ ഒരു ഭാഗം മാത്രമാണ് ആദ്യ ഘട്ടത്തിൽ തകർന്നത്. പിന്നീട് അത് വൻ ഗർത്തമായി മാറുകയായിരുന്നു. പോസ്റ്റുകളും മറ്റും കുഴിയിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്തു. ഭീതിയോടെയും അത്ഭുതത്തോടെയും ആളുകൾ ചിതറിയോടി. ഗർത്തം വലുതായതോടെ നാലുവരി പാത പൂർണമായും നിലംപരിശായി.
ഭൂഗർഭ ട്രെയിൻ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡ് തകർന്നത്. റോഡിന്റെ സമീപത്ത് പ്രവർത്തിക്കുന്ന ആശുപത്രി താത്ക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലുകൾ കണക്കിലെടുത്ത് സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.















