ബെംഗളൂരു: നാടിന്റെ യശസ്സ് രചനകളിലൂടെ ഉയര്‍ത്തിയ എഴുത്തുകാരനാണ് ഡോ.എസ്.എല്‍. ഭൈരപ്പയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭൈരപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
പര്‍വ, ഗൃഹഭംഗ, ധര്‍മ്മശ്രീ, മന്ദ്ര, ഭിത്തി, സാര്‍ത്ത, ആവരണം തുടങ്ങിയ കൃതികളിലൂടെ ഭൈരപ്പ ജനഹൃദയങ്ങളില്‍ സ്ഥിരമായ സ്ഥാനം നേടി. കന്നഡ സാഹിത്യത്തിന്റെ വളര്‍ച്ചയ്‌ക്ക് സാക്ഷിയായി, തന്റെ രചനകളിലൂടെ ഈ നാടിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും അദ്ദേഹം പരിചയപ്പെടുത്തുകയും ബൗദ്ധിക ചിന്താ മേഖലയില്‍ ഒരു പ്രത്യേക മുദ്ര പതിപ്പിക്കുകയും ചെയ്തു.
രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഡോ. എസ്. എല്‍. ഭൈരപ്പ സംഘത്തിന്റെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സര്‍കാര്യവാഹ് അനുസ്മരിച്ചു.















