കൊച്ചി: ശ്രീനാരായണഗുരുദേവന്റെ അനന്തര ഗാമിയായ ബോധാനന്ദ സ്വാമികളുടെ 98-) മത് സമാധിദിനം ശ്രീനാരായണ സേവാസംഘം വിവിധ പരിപാടികളോടെ ആചരിച്ചു. സഹോദര സൗധത്തിൽ നടന്ന ബോധാനന്ദ സ്വാമി അനുസ്മരണ സമ്മേളനം സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പി.പി. രാജൻ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ. സുഗതൻ, വനിതാസംഘം സെക്രട്ടറി ലീല പരമേശ്വരൻ, യുവജനസംഘം സെക്രട്ടറി ടി.വി. വിജീഷ് എന്നിവർ പ്രസംഗിച്ചു.















