ഗുവാഹത്തി: ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ നദിയിൽ ചാടി യുവാവ്. അസം ഗുവാഹത്തിയിലെ സരാഘട്ട പാലത്തിൽ നിന്നാണ് യുവാവ് ബ്രഹ്മപുത്ര നദിയിലേക്ക് ചാടിയത്. വസ്ത്രങ്ങൾ വലിച്ചുകീറി, നിലവിളിച്ചുകൊണ്ടാണ് ആരാധകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
നിരവധി പേർ നോക്കിനിൽക്കുമ്പോഴായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ യുവാവിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും ചികിത്സ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സിംഗപ്പൂരിൽ വച്ച് സ്കൂബ ഡ്രൈവിംഗിനിടെയുണ്ടായ അപകടത്തിലാണ് സുബീൻ ഗാർഡ് മരണപ്പെട്ടത്. ഗായകന്റെ മരണത്തിൽ സംഗീതജ്ഞൻ ശേഖർ ഗോസ്വാമിയെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗാർഗിന്റെ മരണത്തിൽ പത്തംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്.















