കണ്ണൂർ: കൊങ്കൺ റെയിൽപാത ഇരട്ടിയാക്കാനുള്ള സുപ്രധാന തീരുമാനവുമായി റെയിൽവേ. 263 കിലോമീറ്റർ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാപഠനത്തിന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ടെൻഡർ വിളിച്ചു. 25 വർഷത്തിന് ശേഷമാണ് റെയിൽപാത ഇരട്ടിയാക്കാനുള്ള നീക്കം ആരംഭിക്കുന്നത്.
കർണാടകയിലെ തൊക്കൂർ-ബൈന്ദൂർ, മഹാരാഷ്‌ട്രയിലെ വൈഭവാടി റോഡ്- മജോർഡ എന്നിവിടങ്ങളിലാണ് പഠനം നടത്തുന്നത്. റെയിൽപാത ഇരട്ടിയാക്കുന്നതിന് മഹാരാഷ്‌ട്ര, ഗോവ, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ചെലവ് വഹിക്കണം. റെയിൽവേയ്‌ക്കൊപ്പമായിരിക്കും ഫണ്ട് നൽകേണ്ടത്.
റെയിൽപാത ഇരട്ടിക്കുന്നതോടെ യാത്രദൂരം കുറയുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. 55 ട്രെയിനുകളാണ് കൊങ്കൺ വഴി സർവീസ് നടത്തുന്നത്. ഇതിൽ 28 എണ്ണമാണ് കേരളത്തിലൂടെ പോകുന്നത്.















