കോഴിക്കോട്: ഹമാസ് ഭീകരയ്‌ക്ക് ഐക്യാദാർഢ്യവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും തെരുവിൽ ഐക്യാദാർഢ്യ പരിപാടികളുമാണ് മതമൗലികവാദി സംഘടനകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്നലെ കോഴിക്കോട് ബിച്ചിൽ തീവ്ര ഇസ്ലാമിക സംഘടനയായ ഐഎസ്എം നടത്തിയ പരിപാടിയിൽ ഇടത് ബുദ്ധിജീവികൾ അടക്കം പങ്കെടുത്തു. ഹമാസ് എന്ന ഭീകരർക്ക് പിന്തുണ നൽകുന്ന പരിപാടി പാലസ്തീൻ ഐക്യാദാർഢ്യം എന്ന പേരിലാണ് ഇവർ സംഘടിപ്പിച്ചത്.
ഇത് സ്വാതന്ത്ര്യസമര പോരാട്ടം ആണെന്നും ഹമാസ് പോരാളികൾ ആണെന്നുമാണ് ഐഎസ്എമ്മിന്റെ പരിപാടിയിൽ പങ്കെടുത്തവർ പ്രസംഗിച്ചത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കൾ വേദിയിലുണ്ടായിരുന്നു. അഹമ്മദ് ദേവർകോവിൽ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
അടുത്ത പടിയായി ഗാസയ്‌ക്കൊപ്പം എന്ന പേരിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ ഹമാസ് അനുകൂല പരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് തീവ്ര ഇസ്ലാമിക സംഘടനകൾ.















