ജനീവ: പാകിസ്ഥാന് എതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഭാരതം. പാക് പ്രധാനമന്ത്രി യുഎന്നിൽ നടത്തിയ വിവാദ പരാമർശങ്ങൾക്ക് യുഎൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്‌ലോട്ടാണ് മറുപടി നൽകിയത്. പാകിസ്ഥാൻ ഭീകരതയെ മഹത്വവത്കരിക്കുന്നു എന്ന് പെറ്റൽ ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ പ്രസിഡൻ്റ് ഷെഹബാസ് ഷെരീഫ് നദീജല കരാറിനെയും കുറിച്ചും കശ്മീനെ കുറിച്ചും നടത്തിയ പരാമർശങ്ങളിലായിരുന്നു വിമർശനം. മിസ്റ്റർ പ്രസിഡൻറ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പെറ്റൽ ഗഹ്‌ലോട്ട് പ്രസംഗം ആരംഭിച്ചത്.
യുഎൻ പൊതുസഭയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാദ് ഷെരീഫ് അസംബന്ധ നാടകങ്ങളാണ് സഭയ്‌ക്ക് മുന്നിൽ കാണിച്ചത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിഷേധാത്മകമാണെന്ന് ഗഹ്‌ലോട്ട് സഭയെ അറിയിച്ചു.
എത്ര നാടകങ്ങൾ കാഴ്ച വച്ചാലും നുണകൾ പ്രചരിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല. ജമ്മു കാശ്മീരിൽ വിനോദസഞ്ചാരികളെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ നിരോധിത സംഘടനയായ റെസിറ്റൻസ് ഫ്രണ്ടിന് യുഎന്നിൽ സംരക്ഷണം നൽകിയത് ഇതേ പാക്കിസ്ഥാൻ ആണെന്നത് മറക്കരുത് എന്നും സഭയെ ഓർമിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലെന്നും പെറ്റൽ ഗഹ്‌ലോട്ട് വ്യക്തമാക്കി.
വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. പാകിസ്ഥാനുള്ള മറുപടിയായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം.















