ചെന്നൈ: തന്റെ പാർട്ടിയുടെ പ്രചാരണ യോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരിച്ച് നടനായും ടി വി കെ നേതാവുമായ വിജയ്.
സംഭവത്തിൽ താൻ സഹിക്കാനാവാത്ത വേദനയും ദുഃഖവും അനുഭവിക്കുന്നുണ്ടെന്ന് ടി വി കെ നേതാവ് വിജയ് പറഞ്ഞു. “എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്ത അസഹനീയമായ വേദനയും ദുഃഖവും ഞാൻ അനുഭവിക്കുന്നു” ഇതുമായി ബന്ധപ്പെട്ട് അദ്ദേഹംചെയ്ത ഒരു പോസ്റ്റിൽ പറഞ്ഞു.
“കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനവും അനുശോചനവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” വിജയ് പറഞ്ഞു.
കരൂരിലെ വേലുസാമിപുരം പ്രദേശത്ത് വിജയ് പ്രചാരണം നടത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. വിജയുടെ പ്രസംഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 39 ആയി. 50-ലധികം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്.















