കരൂർ: നടനും രാഷ്‌ട്രീയക്കാരനുമായ വിജയ്‌യുടെ പ്രചാരണ റാലിയിൽ തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,പ്രെസിഡന്റ് ദ്രൗപദി മുർമു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ സെപ്റ്റംബർ 27 ശനിയാഴ്ച അഗാധമായ അനുശോചനം രേഖപ്പെടുത്തി.
“തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്‌ട്രീയ റാലിക്കിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്റെ മനസ്സ് . ഈ ദുഷ്‌കരമായ സമയത്ത് അവർക്ക് ശക്തി നേരുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ പറഞ്ഞു.
കരൂർ ജില്ലയിൽ നടന്ന തമിഴക വെട്രി കഴകം യോഗത്തിൽ (ടിവികെ) ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. “ദുഃഖിതരായ കുടുംബാംഗങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” അവർ പറഞ്ഞു.
“തമിഴ്‌നാട്ടിലെ കരൂരിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഃഖം താങ്ങാനുള്ള ശക്തി അവർക്ക് നൽകാനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും സർവ്വശക്തനോട് ഞാൻ പ്രാർത്ഥിക്കുന്നു.”കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി.
“നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടത് ശരിക്കും ഹൃദയഭേദകമാണ്. ദുഃഖിതരായ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു.”ദുരന്തത്തെ “വേദനാജനക”മെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
സെപ്റ്റംബർ 27 ശനിയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) സ്ഥാപക പ്രസിഡന്റ് വിജയ് സംഘടിപ്പിച്ച പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 91 പേർ മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ചവരിൽ നിരവധി പേർ കുട്ടികളാണെന്ന് റിപ്പോർട്ടുണ്ട്.
റാലിക്കിടെയാണ് ജനങ്ങൾ തിക്കിലും തിരക്കിലും പെട്ടത്, എന്നാൽ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിക്കേറ്റ നിരവധി പേരെ ചികിത്സയ്‌ക്കായി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.















