ന്യൂഡൽഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ( എഐഎംപിഎൽബി ) മറ്റ് മുസ്ലീം സംഘടനകളും പ്രഖ്യാപിച്ച ബന്ദിനെതിരെ വി.എച്ച്.പി. ഇവർ ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിൽ അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതിനുപകരം, കോടതിയിൽ പോകുമ്പോൾ തന്നെ, ഈ സംഘടനകൾ തെരുവ് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത് വിചിത്രമാണെന്ന് വിഎച്ച്പി പറഞ്ഞു.
മുസ്ളീം സംഘടനകൾ പ്രഖ്യാപിച്ച പുതിയ സമരങ്ങൾ “ക്രമസമാധാനം തകർക്കാനും, സംഘർഷങ്ങൾക്ക് വഴിയൊരുക്കാനും, അക്രമത്തെ പ്രോത്സാഹിപ്പിക്കാനും” സാധ്യതയുണ്ടെന്ന് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ സമൂഹത്തോട്, പ്രത്യേകിച്ച് ഹിന്ദുക്കളോട് “ജാഗ്രതയോടെയും സജ്ജരായി” തുടരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
“തെരുവുകളിൽ നിന്ന് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനുള്ള” ശ്രമങ്ങൾ മനസ്സിലാക്കണമെന്ന് വിഎച്ച്പി സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ പ്രതിസന്ധികൾ ഇന്ത്യയിൽ ആവർത്തിക്കുന്നതിനുള്ള ഒരു “റിഹേഴ്‌സൽ” ആയിരിക്കാം ലഡാക്കിലെ സംഭവങ്ങൾ എന്ന് അലോക് കുമാർ പറഞ്ഞു.
സുപ്രീംകോടതിയിൽ പരിഗണനയിലുള്ള വിഷയത്തിൽ ബന്ത് പ്രഖ്യാപിച്ച നടപടി രാജ്യത്ത് സംഘർഷം സുഷ്‌ടിക്കാൻ ആണെന്നും മുസ്ലിം വിഭാഗങ്ങളോട് വഖ്ഫ് നിയമത്തിൽ പ്രതിഷേധിച്ച് അറസ്റ്റ് അവരിക്കാൻ ആവശ്യപ്പെട്ടത് നിയമത്തോടുള്ള വെല്ലുവിളി എന്നെന്നും വി എച് പി പ്രസ്താവിച്ചു.
സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല വിധി സ്വാഗതം ചെയ്തിട്ട് ഇപ്പോൾ ബന്ദിന് അഹ്വാനം ചെയ്തത് കാലാപം സൃഷ്ടിക്കാൻ വേണ്ടിയാണ്. നബിദിന ആഘോഷങ്ങളുടെ മറവിൽ രാജ്യത്ത് സംഘർഷങ്ങളും അക്രമങ്ങളും നടത്തുന്നത് ആശങ്കാജനകമെന്നും വി എച് പി ആരോപിച്ചു.
I Love മുഹമദ് എന്ന പോസ്റ്റർ പ്രശ്‌നമില്ല, പക്ഷെ അത് മറ്റ് വിഭാഗങ്ങളെ പ്രകോപിപ്പിക്കാർ ഉപയോഗിക്കുന്നത് തെറ്റാണ് എന്നും ബന്ദിൽ ഹിന്ദു സമുദായം അക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും അത്തരം ഒരു സാഹചര്യം ഉണ്ടായാൽ നിയമപാലകരോടൊത്ത് നിന്ന് പ്രവർത്തിക്കണം എന്നും അലോക് കുമാർ പറഞ്ഞു.















