ന്യൂഡൽഹി: ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീമിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നതിനെ തുടർന്ന് റണ്ണർ അപ്പ് ചെക്ക് വലിച്ചെറിഞ്ഞ് പാകിസ്ഥാൻ ടീം ക്യാപ്റ്റൻ സൽമാൻ അലി ആഗ. വേദിയിലെത്തി ചെക്ക് സ്വീകരിച്ചതിന് ശേഷമാണ് യാതൊരു വിലയും കൽപ്പിക്കാതെ സൽമാൻ അലി ചെക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
വേദിയുടെ ഒരു വശത്തേക്ക് ചെക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് ബാൽക്കണിയിലേക്ക് നോക്കി ചിരിച്ചുകൊണ്ടാണ് സൽമാൻ വേദിവിട്ടത്. ഇന്ത്യൻ ടീമിന് മുന്നിൽ തോൽക്കേണ്ടിവന്ന അരിശത്തിലാണ് പാക് ക്യാപ്റ്റന്റെ ഈ മോശം പെരുമാറ്റമെന്ന് വ്യക്തമാണ്. ചെക്ക് വലിച്ചെറിയുന്നത് കണ്ട് പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഉൾപ്പെടെയുള്ളവർ വേദിയിൽ നിന്ന് അതിശയത്തോടെ നോക്കുന്നത് വീഡിയോയിൽ കാണാം.
Salman agha gadiki ekkado kalinattu vundi lucha gadu🤣🤣🤣 #INDvPAK pic.twitter.com/GkEn7deKZj
— 𝙸𝚝𝚊𝚌𝚑𝚒 ❟❛❟ (@itachiistan1) September 28, 2025
പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഭാരതം വിജയകീരിടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇരുരാജ്യങ്ങളും നേർക്കുനേർ പോരാടിയത്.















