തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ കിണറിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂരാണ് സംഭവം. കാക്കാമൂല സ്വദേശിയായ രാജനാണ് മരിച്ചത്. കുടുംബവുമായി അകന്ന് താമസിച്ചുവരികയായിരുന്നു രാജൻ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ദിവസമായി രാജനെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സ്വന്തം വീടിന് മുന്നിലെ കിണറിലാണ് രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.















