കരൂർ : നടനും ടി വി കെ നേതാവുമായ വിജയ്‌ക്കെതിരെയുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. കരൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്.
കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് ആണെന്നും വിജയ് യെ ഉടൻ അറസ്റ്റ് ചെയ്യണം’ എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ കരൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയാണ് ടി വി കെ അനുയായികൾ വ്യാപകമായി നശിപ്പിച്ചത്. തമിഴ്നാട് വിദ്യാർത്ഥി യൂണിയന്റെ പേരിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. വിജയിയെ അനുകൂലിക്കുന്നവരാണ് പോസ്റ്ററുകൾ കീറിയത് എന്നാണ് അനുമാനം. ‘ആൾകൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്‌ട്രീയ നേതാവാണ് വിജയ്’ എന്നായിരുന്നു പോസ്റ്ററിലെ പരാമർശം.
വിജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കരൂരിൽ വ്യാപകമായി പോസ്റ്ററുകൾ സ്ഥാപിച്ചത്.















