തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലെ തോട്ടിൽ നിന്നാണ് പ്രതിമ കണ്ടെത്തിയത്. കൃത്യത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പ്രദേശവാസികളാണ് പ്രതിമ ആദ്യം കാണുന്നത്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകാനാണ് തിരുവനന്തപുരം എസ്എൻഡിപി യൂണിയന്റെ തീരുമാനം.
ഇവിടെ ഉണ്ടായിരുന്ന പഴയപ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപ്പിച്ചിരുന്നു. ആ പഴയ പ്രതിമയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.















