ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനും മുതിർന്ന പാർട്ടി നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മോശമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു.
പനിയും ശരീരവേദനയെയും തുടർന്നാണ് ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേസ്മേക്കർ സ്ഥാപിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. നിലവിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. ഡോക്ടർമാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.















