തൃശൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന നാരായണീയ മഹോത്സവം- വൈകുണ്ഠാമൃതം വരുന്ന അഞ്ചിന് നടക്കും. അഞ്ചാം തീയതി മുതൽ പത്താം തീയതി വരെ മുനിസിപ്പിൽ ടൗൺഹാളിലാണ് നടക്കുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. മാങ്കോട് രാമകൃഷ്ണനാണ് പരിപാടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത്.
അവസാന ദിവസമായ പത്താം തീയതി കേശാദിപാദ വിശ്വദര്‍ശനം എന്ന കാഴ്ചപ്പാടില്‍ ലോകമെമ്പാടുമുള്ള നാരായണീയ ഭക്തരെ കോര്‍ത്തിണക്കി രാവിലെ 10 മണി 10 മിനിറ്റ് 10 സെക്കന്റ് സമയത്ത് നാരായണീയത്തിന്റെ കേശാദിപാദ വര്‍ണന 100-ാം ദശകം പാരായണം ഒരേസമയം പ്രത്യേകം തയാറാക്കിയ ലിങ്കിലൂടെ മുഴുവന്‍ രാഷ്‌ട്രങ്ങളിലും പാരായണം ചെയ്യാനുള്ള സൗകര്യം എര്‍പ്പെടുത്തും.
കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, എല്‍. മുരുകന്‍, പോണ്ടിച്ചേരി പിഡബ്ല്യൂഡി വകുപ്പ് മന്ത്രി കെ. ലക്ഷ്മീനാരായണന്‍, ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും.















