മനില: മധ്യ ഫിലിപ്പീൻസ് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി. ഇന്നലെ രാത്രി 10 മണിയോടെയാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പം കൂടുതൽ ആഘാതമുണ്ടാക്കിയ ബോഗോ സിറ്റിയിലും സെബു പ്രവിശ്യയുടെ പ്രാന്തപ്രദേശങ്ങളിലും വീടുകളും നിശാക്ലബ്ബുകളും തകർന്ന് നൂറുകണക്കിന് ആളുകൾ കുടുങ്ങി.
അതിജീവിച്ചവരെ കണ്ടെത്താൻ വീടുതോറും തിരച്ചിൽ നടത്താൻ സ്‌നിഫർ നായ്‌ക്കളുടെ പിന്തുണയോടെ സൈനികരും പോലീസും സിവിലിയൻ വളണ്ടിയർമാരും രംഗത്തുണ്ട്. ശക്തമായ ഭൂചലനത്തെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ താമസക്കാർ ഇരുട്ടിലായി
നിലവില്‍ ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ബോഗോ നഗരവും ദുരന്ത ബാധിത മേഖലയായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.















