ന്യൂഡൽഹി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബർ ആദ്യവാരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കും. മിക്കവാറും ഡിസംബര്‍ 5 , 6 സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
23ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പുടിന്‍ എത്തുന്നത്. 2022ല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്.
പ്രതിരോധസഹകരണം, ഊര്‍ജ്ജ ബന്ധങ്ങള്‍, ബ്രിക്സിനകത്തും എസ് സിഒയ്‌ക്കകത്തുമുള്ള ബഹുമുഖ സഹകരണം എന്നിവ വിവിധ വിഷയങ്ങൾ ചര്‍ച്ചാവിഷയമാകും.
പുടിന്റെ വരവിന് മുന്നോടിയായി റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവ് ഇന്ത്യ സന്ദര്‍ശിക്കും. ഐക്യരാഷ്‌ട്ര സഭയുടെ പൊതുയോഗം നടക്കുന്നതിനിടെയാണ് ലാവ് റോവ് ഇക്കാര്യം വെളിപ്പെടുത്തിയത്.















