തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാവര്‍ക്ക് അഡ്മിഷനില്ലെന്ന നിലപാടുമായി കേരള വി സി മോഹന്‍ കുന്നുമ്മല്‍. ഈ വിഷയത്തില്‍ അദ്ദേഹം കോളേജുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.
പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് അഫിഡവിറ്റ് നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത് ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം.
കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിങ്ങിനെ നാല് ചോദ്യങ്ങളാണ് സത്യവാംഗ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളേജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.















