മലപ്പുറം: വീടിന്‍റെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ പൊന്നാനിയിലാണ് ഞെട്ടിക്കുന്ന സംഭവം. പൊന്നാനി
കാട്ടിലവളപ്പില്‍ അക്ബറാണ് അറസ്റ്റിലായത്.
കടലോരത്താണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. മേൽക്കുരയിലെ ഓട് ഇളക്കി മാറ്റിയാണ് വീടിന്റെ അകത്തുകയറിയത്. ശരീരത്തിൽ കടന്നു പിടിച്ചപ്പോൾ കുട്ടി ഉണര്‍ന്ന് ബഹളം വെയ്‌ക്കുകയായിരുന്നു.
ഇതിനുമുമ്പും സമാന രീതിയിൽ ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ പ്രതി കറങ്ങി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.















