തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോർഖി ഭവനിലെ പ്രത്യേക വേദിയിൽ ഉച്ചയ്‌ക്ക് രണ്ടിന് ധനമന്ത്രി കെ. എൻ ബാലഗോപാലാൽ ഭാഗ്യവാനെ നറുക്കെടുക്കും.
25 കോടി രൂപയാണ് ഭാഗ്യവാനെ തേടിയെത്തുക.. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.
കഴിഞ്ഞ മാസം 27നായിരുന്നു ആദ്യം നറുക്കെടുപ്പ് തീരുമാനിച്ചത്. ടിക്കറ്റ് വിൽപ്പന കുറവായതിനാൽ തീയതി മാറ്റണമെന്ന് ഏജൻ്റുമാരുടെ ആവശ്യം പരിഗണിച്ച് മാറ്റിവയ്‌ക്കുകയായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് റെക്കോർഡ് വില്പനയാണ് നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂർ ജില്ലയ്‌ക്കാണ്. 9.37 ലക്ഷം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 8.75 ലക്ഷമാണ് ഇവിടത്തെ വിൽപ്പന.















