ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച ട്രെയിനിൽ സ്ഫോടനം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്കടുത്തുള്ള സുൽത്താൻകോട്ടിൽ രാവിലെ 8:15 നാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് ട്രെയിന്റെ ആറ് ബോഗികൾ പാളം തെറ്റി.
നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ചോ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബലൂച് വിമോചന പോരാളികൾ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്താന് സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ബലൂച് വിമോചന പോരാളികൾ പറഞ്ഞു.
ഐഇഡി സ്ഫോടനമാണ് നിലവിൽ പുറത്തുവരുന്ന വിവരം. കഴിഞ്ഞ മാർച്ചിലും ജാഫർ എക്സ്പ്രസ് വിമോചന പോരാളികൾ റാഞ്ചിയിരുന്നു. ക്വെറ്റയ്ക്കും പെഷവാറിനും ഇടയിലാണ് ജാഫർ എക്സ്പ്രസ് സർവീസ് നടത്തുന്നത്.















