ന്യൂഡൽഹി: രണ്ട് വര്‍ഷം നീണ്ടുനിന്ന ഗാസ – ഇസ്രയേല്‍ യുദ്ധത്തിൽ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ ഇന്ന് സമാധാന ഉച്ചകോടി നടക്കും. മാധ്യമങ്ങളെ കാണുന്നതിനിടെ ഗാസ യുദ്ധം അവാസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഈജിപ്തിലെ ഷറം അല്‍ ഷേഖിലാണ് നിര്‍ണായകമായ ഈ ഉച്ചകോടി നടക്കുന്നത്. ട്രംപും ഈജിപ്ത് പ്രസിഡന്റ് ആബ്ദെല്‍ ഫത്ത അല്‍ സിസിയുമാണ് സമാധാന ചര്‍ച്ചകള്‍ക്ക് നായകത്വം വഹിക്കുന്നത്. ഗാസ യുദ്ധം അവസാനിപ്പിക്കുകയെന്നതാണ് ഉച്ചകോടിയുടെ പ്രധാന ക്ഷ്യം.
ഇസ്രയേല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് നടക്കാൻ പോകുന്നത്. ഇന്ന് ഉച്ചതിരിഞ്ഞാണ് ഉച്ചകോടി നടക്കുക.
‘ഗാസ സമാധാന ഉച്ചകോടിയിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും ക്ഷണിച്ചിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി ഇന്ത്യ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് പങ്കെടുക്കും.















