ന്യൂഡൽഹി: രാജ്യത്തെ 812 മെഡിക്കൽ കോളേജുകളിലായി 9075 എംബിബി.എസ് സീറ്റുകൾ കൂടി അനുവദിച്ചു . ഇതോടെ 2025 -26 അദ്ധ്യായന വർഷത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,26,600 ആയി. 2024–25 ലെ 1,17,750 ൽ ആയിരുന്നു ആകെ സീറ്റുകളുടെ എണ്ണം.
നീറ്റ് യു.ജി പ്രവേശനത്തിന് ചോയ്‌സ് നൽകാൻ ഇന്ന് കൂടി സമയമുണ്ട്. പുതുക്കിയ സീറ്റ് ഘടന nmc.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ജിപ്‌മെറിലെയും എയിംസിലെയും മെഡിക്കൽ സീറ്റുകൾ പുതുക്കിയ സീറ്റ് ഘടനയിൽ ഉൾപ്പെടുന്നില്ല. അതേസമയം മാനദണ്ഡങ്ങൾ പാലിക്കാത്ത, കേസുകളിൽ ഉൾപ്പെട്ട വിവിധ മെഡിക്കൽ കോളേജുകളിലെ 456 സീറ്റുകൾ റദ്ദ് ചെയ്തിട്ടുണ്ട്.















