ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. വ്യാപാരം, ഊര്‍ജം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. അനിത ആനന്ദിന്റെ ഭാരത സന്ദര്‍ശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കുള്ള ആശംസകളും പ്രധാനമന്ത്രി കൈമാറി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും അനിത ആനന്ദ് ചര്‍ച്ച നടത്തിയിരുന്നു. ഞായറാഴ്ചയാണ് ഭാരതീയ വംശജ കൂടിയായ കനേഡിയൻ വിദേശകാര്യ മന്ത്രി ഭാരതത്തിലെത്തിയത്. നാല് മാസം മുമ്പ് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണിരുന്നു. പിന്നീട് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായതോടെ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കാനഡ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് വിദേശകാര്യമന്ത്രിയുടെ കൂടിക്കാഴ്ച.















