ന്യൂഡൽഹി: രാജ്യത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കെതിരെ നൽകിയ കേസ് ഡൽഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് എന്ന പേരിൽ ലോക്കൽ ഓൺലൈൻ പോർട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രൻ നൽകിയ കേസാണ് കോടതി തള്ളിയത്. കട്ടിംഗ് സൗത്ത് പരിപാടിയിൽ ധന്യ ഉൾപ്പെടെയുള്ളവരുടെ ബന്ധം വ്യക്തമാക്കുന്നതായിരുന്നു ജനം ടിവി വാർത്ത. ധന്യ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
2023 മാർച്ചിലാണ് ധന്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കട്ടിംഗ് സൗത്ത് പരിപാടി കൊച്ചിയിൽ അരങ്ങേറിയത്. ദക്ഷിണ ഭാരതത്തെ ഉത്തര ഭാരതത്തിൽ നിന്നും വെട്ടിമാറ്റുക എന്ന വിഘടനവാദ തീവ്രവാദ സംഘടനകളുടെ ക്യാമ്പയിനാണ് കട്ടിംഗ് സൗത്ത്.
2047ഓടെ ആഗോള തലത്തിൽ അനിഷേധ്യമായ ശക്തിയായി ഭാരതം മാറും. എന്നാൽ 2047ൽ ഭാരതത്തെ വിഘടിപ്പിച്ച് മത രാജ്യമാക്കുക എന്നതാണ് പിഎഫ്ഐ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെ അജണ്ട. ഇവരുടെ അജണ്ട പൊതുസമൂഹത്തിൽ എത്തിക്കുന്നവരാണ് കട്ടിംഗ് സൗത്ത് ക്യാമ്പയിന്റെ പിറകിൽ.
കട്ടിംഗ് സൗത്ത് ക്യാമ്പയിൽ കൊച്ചിയിൽ വച്ച് നടക്കുന്ന സമയത്ത് തന്നെ ജനം ടിവിയും ജന്മഭൂമി ദിനപത്രവും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. പിന്നാലെയാണ് പരിപാടിയിൽ നിന്നും പല പ്രമുഖരും പിൻമാറിയത്. ഈ വാർത്തകൾക്കെതിരെയാണ് ധന്യ രാജേന്ദ്രനെ പോലുള്ളവർ കോടതിയെ സമീപിച്ചത്. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയത്. കട്ടിംഗ് സൗത്തിന് ഡിപ്പ് സ്റ്റേറ്റ് തലവൻ ജോർജ് സോറസിന്റെ അടക്കം ഫണ്ട് കട്ടിംഗ് സൗത്തിന് എത്തുന്നതിന്റെ തെളിവുകൾ കോടതിയിൽ ജനം ടിവി സമർപ്പിച്ചിരുന്നു.















