കൊല്ലം: പരവൂരിലെ മുതിർന്ന സ്വയം സേവകനായ മുണ്ടുംതലയ്‌ക്കൽ സോമരാജൻ അന്തരിച്ചു. 100 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരവൂർ വിദ്യാമന്ദിർ സ്ഥാപകനാണ് അദ്ദേഹം. ഭൗതികദേഹം നാളെ വൈകിട്ട് തിരുമുക്കിൽ നിന്നും വിലാപയാത്രയോടെ ഒല്ലാലിലെ സ്വവസതിയിൽ എത്തിക്കും. തുടർന്ന് സംസ്ക്കാര ചടങ്ങുകൾ നടക്കും.















