തിരുവനന്തപുരത്ത് മൃതദേഹത്തിലെ പേസ്മേക്കര്‍ പൊട്ടിത്തെറിച്ചു; സംസ്കാരത്തിൽ പങ്കെടുത്തയാളുടെ ദേഹത്ത് തുളച്ച് കയറി;  ഗുരുതര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മ‍‍ൃതശരീരം സംസ്കരിക്കുന്നതിനിടെ പേസ്മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ച വയോധികയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്മേക്കറാണ് പൊട്ടിത്തെറിച്ചത്. കരിച്ചാറ സ്വദേശി സുന്ദരനാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയോടെയാണ് പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. ഹൃദ്രോ​ഗിയായിരുന്ന വിമലയമ്മയ്‌ക്ക് അടുത്തിടെയാണ് പേസ്മേക്കർ ഘടിപ്പിച്ചത്.

മ‍ൃതദേഹം കത്തി തുടങ്ങിയതോടെ പേസ് മേക്കർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. പേസ്മേക്കറിന്‍റെ ഭാഗങ്ങള്‍ സുന്ദരന്റെ കാലിലാണ് തുളച്ചു കയറിയത്. സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണശേഷം പേസ്മേക്കർ നീക്കം ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ വീട്ടിൽ വച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത്.

Share
Leave a Comment