തിരുവനന്തപുരം: കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ ഒരു കുടുംബത്തിലെ ആറു പേർ ആശുപത്രിയിൽ. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം കൂൺ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പൂരി സെറ്റിൽമെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക അവശകൾ ഉണ്ടായത്. ഇതിൽ മോഹൻ, സാവിത്രി അരുൺ, എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. മറ്റു രണ്ടു പേരുടെയും നില ഗുരുതരമല്ല.
വീട്ടു പറമ്പിൽ നിന്ന കൂണായിരുന്നു ഇവർ പാകം ചെയ്ത് ഭക്ഷിച്ചത്.
(Representative Image)















