ആലപ്പുഴ : മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങൾ രേഖയിലുണ്ട്. ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്.
ജി സുധാകരന് എതിരായ പാർട്ടി രേഖ പുറത്തായ സംഭവത്തിൽ ജി സുധാകരൻ പാർട്ടിയെ പരാതി അറിയിച്ചു.
റിപ്പോർട്ട് ചോർത്തിയവരെ കണ്ടെത്തണം എന്നാണ് സുധാകരന്റെ ആവശ്യം. പാർട്ടി നടപടി എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കിടെ പഴയ റിപ്പോർട്ട് ചോർന്നതിൽ ആസൂത്രണമുണ്ടെന്നാണ് സുധാകരന്റെ ആരോപണം.
എണ്നൽ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും പുറത്ത് വിട്ടയാളെ കണ്ടെത്തുമെന്ന് കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത ജി സുധാകരന് ഉറപ്പ് നൽകി. ജില്ലാ കമ്മറ്റി അന്വേഷണം തുടങ്ങി എന്നും അവർ പറഞ്ഞു. നേതാക്കൾ വീട്ടിലെത്തിയപ്പോഴാണ് ജി സുധാകരൻ പരാതി അറിയിച്ചത്.















