പാലക്കാട്:അട്ടപ്പാടിയിൽ രണ്ട് മാസം മുൻപ് കാണാതായ വനവാസി സ്ത്രിയെ കൊന്ന് കുഴിച്ചിട്ടു എന്ന് തെളിഞ്ഞു. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മ(45), യെയാണ് കുഴിച്ചിട്ടത്. അട്ടപ്പാടിയിൽ ഉൾവനത്തിൽ നിന്നും ഇവരുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടിയിരുന്നു. വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തി യതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്.















