അഗർത്തല: ത്രിപുരയിൽ മൂന്ന് ബംഗ്ലാദേശികൾ ഏറ്റുമുട്ടലിൽ കൊലപ്പെട്ടു. അതിർത്തിവഴി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശികളെയാണ് ഏറ്റുമുട്ടലിൽ കാെലപ്പെടുത്തിയത്. ത്രിപുരയിലെത്തിയ സംഘം ബിദ്യാബിൽ ഗ്രാമത്തിലെ കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ആളുകളെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു യുവാവ് കൊല്ലപ്പെട്ടത്.
നാട്ടുകാരും കടന്നുകയറ്റക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇരുമ്പുകമ്പികളും കത്തിയും ഉപയോഗിച്ചാണ് ഗ്രാമീണരെ ആക്രമിച്ചത്. എന്നാൽ സംഭവത്തിൽ അടിസ്ഥാനരഹിതമായി ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ബംഗ്ലാദേശ്. സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ തള്ളിയിരുന്നു.
ഇന്ത്യയുടെ മൂന്ന് കിലോമീറ്ററോളം ഉള്ളിൽ കടന്നാണ് ബംഗ്ലാദേശികൾ ആക്രമണം നടത്തിയതെന്നും ഗ്രാമീണരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. മൃതദേഹങ്ങൾ ബംഗ്ലാദേശ് അധികൃതർക്ക് കൈമാറിയതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.















