തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം അതിശക്തമായി മഴ തുടരുകയാണ്. ഇന്ന് കാസർകോട്, കോഴിക്കോട് കണ്ണൂർ , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.കേരളതീരത്ത് കനത്ത കടൽക്ഷോഭം തുടരുന്നതിനാൽ മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും. മലയോര മേഖലയിലുള്ളവരും,തീരദേശവാസികളും ജാഗ്രത പാലിക്കണം. വരുന്ന ഏതാനും ദിവസങ്ങളിലും മഴ ശക്തമായ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.















