തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ ഇത്തവണത്തെ പടക്ക വിപണിക്ക് തുടക്കമായി. ബഹു. DCP Admn ശ്രീ. എം.കെ.സുൾഫിക്കർ ഉദ്ഘാടനം നിർവഹിച്ചു. ബഹു. DHQ Camp കമാൻഡൻ്റ് ശ്രീ. വി.സുരേഷ് ബാബു കൻ്റോൺമെൻ്റ് ACP ശ്രീ. സ്റ്റുവർട്ട് കീലർ എന്നിവർ ആദ്യ വിൽപന നടത്തി.
ശിവകാശി പടക്കങ്ങളും മധുരപലഹാരങ്ങളും പൊതുവിപണിയെക്കാൾ വൻ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാവുന്നതാണ്.
നന്ദാവനം AR ക്യാമ്പിന് പുറകുവശമുള്ള (ബോധേശ്വരൻ റോഡിൽ) സംഘം ആസ്ഥാന മന്ദിരത്തിലെ പ്രത്യേക കൗണ്ടറിലും ക്യാമ്പിനു മുൻവശമുള്ള സഹകരണ സൂപ്പർ ബസാറിലുമാണ് വില്പന.















