തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതര പരാമർശങ്ങൾ കുറിപ്പിലുണ്ട്.ആത്മഹത്യയ്‌ക്ക് കാരണം ജോസ് ഫ്രാങ്ക്ലിന്റെ നിരന്തര പീഡനമാണ് . ജോസ് ഫ്രാങ്ക്ലിൻ ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നും നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു എന്നും കുറിപ്പിൽ പറയുന്നു
ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു., ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ,അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല,ലോണിന്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാമെന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്ന് യുവതി തന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ദിവസങ്ങൾക്ക് മുൻപാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ ഗ്യാസിൽ നിന്ന് തീ പടർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ഇത് ഒരു ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. യുവതി വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു.















