തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി തൃശ്ശൂരിലെത്തിയതായിരുന്നു അദ്ദേഹം.
തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ ന്യൂറോളജി വിഭാഗത്തിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്. കൂടുതല്‍ പരിശോധനയ്‌ക്കായി എംആര്‍ഐ സ്‌കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പരിശോധനാഫലം വരുന്ന മുറയ്‌ക്ക് തുടര്‍ ചികിത്സ നല്‍കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തൃശ്ശൂർ സൺ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്
കെ സുധാകരന്റെ ആരോഗ്യനില തൃപ്തികരം ആണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ മുതിർന്ന നേതാക്കൾ എത്തിയിട്ടുമുണ്ട്. ഡോക്ടർമാർ തുടർ വിശ്രമം നിർദ്ദേശിച്ചു.















