മുംബൈ: നവി മുംബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണ് അപകടമുണ്ടായത്.
തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39), മകൾ വേദിക സുന്ദർ( 6) എന്നിവരാണ് മരിച്ച മലയാളികൾ. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോട്ട് സർക്ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. നാല് മണിക്കൂറോളം എടുത്താണ് തീയണച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















