തൃശൂർ: വടക്കഞ്ചേരി ദേശീയ പാതയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ സ്വദേശിയായ ഷിബു(27), പല്ലാവൂർ സ്വദേശി കിഷോർ(27) എന്നിവരാണ് മരിച്ചത്.
അഞ്ചുമൂർത്തി മംഗലത്ത് ഇന്നലെ രാത്രിയാണ് ഒൻപത് മണിക്കാണ് അപകടമുണ്ടായത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗതയിലായിരുന്നു കാർ എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.















