തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത വ്യാജം. തൃശൂർ വരന്തപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളും പാർട്ടി വിട്ടുവെന്ന് ആയിരുന്നു പ്രചരിപ്പിച്ചത്.
തങ്ങൾ ബിജെപി പ്രവർത്തകർ ആയിരുന്നില്ലെന്നും കലുങ്ക് സംവാദത്തിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് കുടുംബം ജനം ടിവിയോട് പറഞ്ഞു. ഇതോടെയാണ് കോൺഗ്രസിന്റെ വ്യാജ പ്രചാരണം പൊളിഞ്ഞത്.
സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ചെന്നും അദ്ദേഹം അത് നിരസിച്ചെന്നും മനംനൊന്ത് പിറ്റേ ദിവസം തന്നെ പാർട്ടിയിൽ നിന്നും രാജിവെച്ചെന്നുമാണ് കോൺഗ്രസ് പ്രചരിപ്പിച്ചത്. എന്നാൽ സുരേഷ് ഗോപിയെ ഇതിവരെ നേരിൽ കണ്ടിട്ടില്ലെന്നും കലുങ്ക് സംവാദത്തിൽ പങ്കെടുത്തിട്ടില്ലെന്നും പ്രസാദ് പറഞ്ഞു. ഞാനോ കുടുംബമോ അത്തരം പരിപാടിയിൽ പങ്കെടുത്തിട്ടില്ല. 24 ന്യൂസാണ് ആദ്യം വാർത്ത കൊടുത്തത്. ശ്രീകണ്ഠൻ നായർ പറയുന്നത് ഞങ്ങൾക്ക് പോലും അറിയാത്ത കാര്യമാണ്, പ്രസാദ് പറഞ്ഞു.















