തൃശൂർ: സ്വന്തം ഭൂമി സേവാഭാരതിക്ക് ഇഷ്ടദാനമായി നൽകി സംഘകുടുംബാംഗം. ആമ്പല്ലൂർ തെക്കേക്കരയിൽ താമസിക്കുന്ന രേണുകയാണ് 20 സെൻറ് സ്ഥലം സേവാഭാരതിക്ക് നൽകിയിരിക്കുന്നത്. തന്റെ സ്ഥലം സമൂഹത്തിലെ അശരണർക്കുള്ള ആശ്രയകേന്ദ്രമായി മാറും എന്ന ഉത്തമ ബോധ്യമാണ് പുണ്യ പ്രവർത്തിക്ക് രേണുകയെ പ്രേരിപ്പിച്ചത്.
സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ വി രാജീവ് , രാഷ്‌ട്രീയ സ്വയംസേവക സംഘം ഉത്തരകേരള സഹപ്രാന്തപ്രചാരക് അനീഷ്, സംഘ വിവിധ ക്ഷേത്ര കാര്യകർത്താക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സേവാഭാരതി ആമ്പല്ലൂരിന് വേണ്ടി പുതുക്കാട് ഖണ്ഡ് മാനനീയ സംഘചാലക് രാജേഷ് മാസ്റ്റർ രേണുകയിൽ നിന്നും ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.















