പത്തനംതിട്ട: രാഷ്‌ട്രപതി ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്ററിന്രെ ടയറുകൾ തള്ളിനീക്കി .നിലയ്‌ക്കലിലെ ലാൻഡിംഗ് മാറ്റിയതോടെ ഇന്നലെ രാത്രിയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.
ഗുരുതര സുരക്ഷവീഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
രാഷ്‌ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ ടയർ കോൺക്രീറ്റിൽ താഴ്ന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് മുൻ എസ്പിജി അംഗം ടിജെ ജേക്കബ് പ്രതികരിച്ചു. നിലവിലെ കാലാവസ്ഥ മുൻനിർത്തി പ്ലാൻ ബി നേരത്തേ തന്നെ തയ്യാറാക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് ഹെലികോപ്ടർ ഇറങ്ങിയാൽ താഴ്ന്നുപോകും എന്ന് സാധാരണക്കാർക്ക് പോലും ഊഹിക്കാൻ കഴിയുന്ന കാര്യമാണ്. സോളിഡ് ലാൻഡിൽ ഹെലികോപ്ടർ ഇറക്കാമെന്നിരിക്കെ എന്തിനാണ് കോൺക്രീറ്റ് ചെയ്തത് എന്ന് മനസ്സിലാകുന്നില്ല. വലിയ സെക്യൂരിറ്റി വീഴ്ച തന്നെയാണ് ഇവിടെ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.















